മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

എസ്.എന്‍.ഡി.പി നേതാവ് മഹേശന്റെ ആത്മഹത്യയില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശന്റെ
 മൊഴി ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: എസ്.എന്‍.ഡി.പി നേതാവ് മഹേശന്റെ ആത്മഹത്യയില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുക്കുക. മഹേശന്‍ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തിലെ ആരോപണങ്ങള്‍ അന്വേഷണസംഘം ചോദിച്ചറിയും. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയുടെ സഹായിയായ കെ എല്‍ അശോകനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

വെള്ളാപ്പള്ളിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്താനായിരുന്നു പൊലീസിന്റെ തീരുമാനം. ആരോഗ്യകരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നത്തേയ്ക്കു മാറ്റുകയായിരുന്നു. വൈകിട്ട് നാലുമണിയ്ക്ക് കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി മാരാരിക്കുളം പൊലീസ് മൊഴി രേഖപ്പെടുത്തും. മഹേശന്റെ ആത്മഹത്യാക്കുറിപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com