വൈറ്റില പാലം തുറക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ കടത്തിവിട്ടു‌; വന്‍ ഗതാഗതകുരുക്ക്

പാലത്തിന്‍റെ തുറന്നവശത്ത് കൂടി വാഹനങ്ങള്‍ കയറുകയായിരുന്നു
വൈറ്റില പാലം തുറക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ കടത്തിവിട്ടു‌; വന്‍ ഗതാഗതകുരുക്ക്

കൊച്ചി: ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ കയറി കുരുങ്ങി. പാലത്തിന്‍റെ തുറന്നവശത്ത് കൂടി വാഹനങ്ങള്‍ കയറുകയായിരുന്നു. മറുവശം അടച്ചിരുന്നതിനാല്‍ വാഹനങ്ങള്‍ പാലത്തില്‍ കുരുങ്ങി.

ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്ന് വന്ന വാഹനങ്ങളാണ് പാലത്തിന്റെ തുടക്കത്തിലെ ബാരിക്കേഡ് മാറ്റി കടത്തിവിട്ടത്. പാലം ഗതാഗതത്തിന് തുറന്നുനല്‍കിയിട്ടില്ലെന്ന് ആലോചിക്കാതെ വിമാനത്താവളത്തിലേക്ക് പോകാനുള്ളവരടക്കം മേല്‍പ്പാലത്തില്‍ കയറി. മറുവശത്തെ ബാരിക്കേഡിന് മുന്നില്‍ വാഹനങ്ങളെല്ലാം കുടുങ്ങി.

തുടര്‍ന്ന് പൊലീസ് എത്തി പാലത്തിലെ വാഹനങ്ങൾ മാറ്റുകയായിരുന്നു. ബാരിക്കേഡുകൾ വെച്ച് പാലം അടച്ചു. പാലം തുറന്നുകൊടുത്തവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

ശനിയാഴ്‍ചയാണ് വൈറ്റില പാലത്തിന്‍റെ ഉദ്ഘാടനം നടക്കുക.

Related Stories

Anweshanam അന്വേഷണം
www.anweshanam.com