ആലപ്പുഴ ബൈപാസിൽ ഫ്ലൈ ഓവറിൽ കാറിന് തീപിടിച്ചു

വാഹനം ഓടിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. വിഹ മാർക്കറ്റിങ് എന്ന കമ്പനിയുടെ വാഹനത്തിനാണ് തീപിടിച്ചത്.
ആലപ്പുഴ ബൈപാസിൽ ഫ്ലൈ ഓവറിൽ കാറിന്  തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപാസിൽ ഫ്ലൈ ഓവറിൽ കാറിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. മാരുതി ഓമ്നി വാനിനാണ് തീപിടിച്ചത്. വാഹനം ഓടിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. വിഹ മാർക്കറ്റിങ് എന്ന കമ്പനിയുടെ വാഹനത്തിനാണ് തീപിടിച്ചത്.

ആലപ്പുഴ ഇരവ്കാട് സ്വദേശി ജിഷ്‌ണുവിനാണ് പൊള്ളലേറ്റത്.ആലപ്പുഴയിൽ നിന്നും ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്നു വാഹനം.

ബാറ്ററി ഉള്ള ഭാഗത്ത് ചൂട് അനുഭവപെട്ടതിനെത്തുടർന്ന് പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് തീ ആളിക്കത്തിയത്. തുടർന്ന് ആലപ്പുഴ ഫയർ സ്റ്റേഷനിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com