
തിരുവനന്തപുരം: ഇന്ധന വിലയ്ക്കൊപ്പം ഉയര്‍ന്ന് പച്ചക്കറി വിലയും. സംസ്ഥാനത്ത് പല ഇനം പച്ചക്കറികള്‍ക്കും പത്ത് രൂപ മുതല്‍ 50 രൂപയിലേറെയാണ് വില വര്‍ദ്ധിച്ചത്. നാല്‍പ്പത് രൂപയായിരുന്ന സവാള അമ്പത്തിരണ്ട് രൂപയിലെത്തി. പതിനഞ്ച് രൂപയായിരുന്ന വെണ്ടയ്ക്ക വില അറുപത് കടന്നു. ഒരു കിലോ അമരയ്ക്കയ്ക്ക് നാല്‍പ്പത് രൂപയാണ് ഇപ്പോഴത്തെ വില. തക്കാളിയുടെ വില ഇരുപതില്‍ നിന്ന് നാല്‍പ്പതായി ഇരട്ടിച്ചു. അതേസമയം, സര്‍ക്കാരിന്റെ സൗജന്യ കിറ്റ് തുടരുന്നതിനാല്‍ പലവ്യഞ്ജന വിലയില്‍ കാര്യമായ മാറ്റമില്ലെന്ന് വ്യാപാരികള്‍ പറയുന്നു.