മുഖ്യമന്ത്രിയുടെ മകൾക്ക് കൊവിഡ്; പിപിഇ കിറ്റ് ധരിച്ച്‌ വോട്ട് ചെയ്തു

പിണറായിയിലെ ആർ സി അമല സ്കൂളിലായിരുന്നു വീണയുടെയും കുടുംബത്തിൻ്റെയും വോട്ട്
മുഖ്യമന്ത്രിയുടെ മകൾക്ക് കൊവിഡ്; പിപിഇ കിറ്റ് ധരിച്ച്‌ വോട്ട് ചെയ്തു

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് വീണ കൊവിഡ് ബാധിതയാണെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച്‌ അവര്‍ തന്റെ വോട്ട് രേഖപ്പെടുത്തി.

പിണറായിയിലെ ആർ സി അമല സ്കൂളിലായിരുന്നു വീണയുടെയും കുടുംബത്തിൻ്റെയും വോട്ട്. മുഖ്യമന്ത്രിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയതും ഇതേ ബൂത്തിൽ തന്നെ ആയിരുന്നു.

രാവിലെ പിണറായിയിലെ വീട്ടില്‍ നിന്നും കാല്‍നടയായി എത്തിയാണ് മുഖ്യമന്ത്രിയും ഭാര്യയും വോട്ടുകള്‍ രേഖപ്പെടുത്തിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com