വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്

'ഒരു വെര്‍ജീനിയന്‍ വെയില്‍ കാലം' എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്.
വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. 'ഒരു വെര്‍ജീനിയന്‍ വെയില്‍ കാലം' എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് അവാര്‍ഡ്. കാനായി കുഞ്ഞി രാമനാണ് വെങ്കല ശില്പം നിര്‍മ്മിക്കുന്നത്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡോ കെ പി മോഹനന്‍, ഡോ എന്‍ മുകുന്ദന്‍, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍.

Related Stories

Anweshanam
www.anweshanam.com