വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ ചി​ഹ്നം 'കു​ഞ്ഞു​ടു​പ്പ്'

പി​ണ​റാ​യി​ക്കെ​തി​രെ ധ​ര്‍​മ്മി​ട​ത്താ​ണ് ഇ​വ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത്
വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ ചി​ഹ്നം 'കു​ഞ്ഞു​ടു​പ്പ്'

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ ചി​ഹ്നം കു​ഞ്ഞു​ടു​പ്പ്. മ​ക​ള്‍​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ്മ മ​ത്സ​രി​ക്കു​ന്ന​ത്.

'ഫ്രോക്ക്' എന്ന ചിഹ്നമാണ് അമ്മയ്ക്ക് ലഭിച്ചതെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സി.ആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി. അമ്മയുടെ ആവശ്യ പ്രകാരമാണ് ഈ ചിഹ്നം. പി​ണ​റാ​യി​ക്കെ​തി​രെ ധ​ര്‍​മ്മി​ട​ത്താ​ണ് ഇ​വ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരം.

നേ​ര​ത്തെ പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ച കു​ട്ടി​ക​ളു​ടെ ഉ​ടു​പ്പ് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ചി​ഹ്ന​മാ​യി മാ​റി​യി​രു​ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com