വാ​ള​യാ​ര്‍ കേ​സി​ല്‍ സി​ബി​ഐ വി​ജ്ഞാ​പ​നം വൈ​കി​യേ​ക്കും; തുടരന്വേഷണത്തിന് കോടതി അനുമതി വേണം

ഒ​രു ത​വ​ണ വി​ധി വ​ന്ന കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി അ​നു​മ​തി വേ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജ്ഞാ​പ​നം വൈ​കു​ന്ന​ത്
വാ​ള​യാ​ര്‍ കേ​സി​ല്‍ സി​ബി​ഐ വി​ജ്ഞാ​പ​നം വൈ​കി​യേ​ക്കും; തുടരന്വേഷണത്തിന് കോടതി അനുമതി വേണം

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​കു​ക​യും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള വി​ജ്ഞാ​പ​നം വൈ​കി​യേ​ക്കും. ഒ​രു ത​വ​ണ വി​ധി വ​ന്ന കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി അ​നു​മ​തി വേ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജ്ഞാ​പ​നം വൈ​കു​ന്ന​ത്.

വാളയാര്‍ കേസില്‍ വിചാരണ കോടതിയായ പാലക്കാട് പോക്‌സോ കോടതിയുടെ വിധി മുന്‍പ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ പ്രാധമികാന്വേഷണം നടത്തിയ പൊലീസിനെയും പ്രോസിക്യൂട്ടര്‍മാരെയും മുതല്‍ കേസ് വിധി പറഞ്ഞ പോക്‌സോ കോടതി ജഡ്‌ജിമാര്‍ക്ക് പരിശീലനം നല്‍കണമെന്നുവരെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കേസ് തുടര്‍വിചാരണ നടത്താനും ഉത്തരവായിരുന്നു. കേസില്‍ പൊലീസിന്റെ അന്വേഷണം വിശ്വാസമില്ലാത്തതിനാല്‍ സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ രക്ഷക‌ര്‍ത്താക്കളും വാളയാര്‍ സമരസമിതിയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് സമ്മതമേകി.

കേസില്‍പ്രതികളായി ഹാജരാക്കിയ നാലുപ്രതികളെയും പാലക്കാട് പോക്‌സോ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെവിടുകയാണുണ്ടായത്. എന്നാല്‍ ഈ വിധി ഹൈക്കോടതി റദ്ദാക്കി തുടര്‍വിചാരണയ്ക്ക് ഉത്തരവിട്ടു. കേസ് അന്വേഷണം സി.ബി.ഐ.ക്കു നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെങ്കില്‍ ആദ്യം വിധി പറഞ്ഞ പോക്‌സോ കോടതിയുടെ പ്രത്യേക അനുമതി വേണമെന്നാണ് നിയമവകുപ്പു പറയുന്നത്.

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര സമിതി ഈ മാസം 26 മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. മൂത്ത പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ നാലാം വാര്‍ഷിക ദിനമായ ഇന്ന് രക്ഷിതാക്കളുടെ ഏകദിന സത്യഗ്രഹം നടക്കുകയാണ്. കുടുംബത്തിനൊപ്പം എന്ന് സര്‍ക്കാര്‍ പറയുമ്ബോഴും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചതെന്നും കുടുംബം പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com