വൈക്കത്ത് ആറ്റിലേക്ക് ചാടിയ രണ്ട് യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

രണ്ടാമത്തെയാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്
വൈക്കത്ത് ആറ്റിലേക്ക് ചാടിയ രണ്ട് യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ രണ്ട് യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂച്ചാക്കല്‍ ഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം തീരത്ത് അടിയുകയായിരുന്നു.

രണ്ടാമത്തെയാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് രണ്ട് യുവതികള്‍ ആറ്റിലേക്ക് ചാടിയത്. ചാടിയവർ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

Related Stories

Anweshanam
www.anweshanam.com