കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പിടിയില്‍

കഴിഞ്ഞ നവംബറില്‍ എറണാകുളത്തെ കോവിഡ് സെന്ററില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്
കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പൊലീസ് പിടിയില്‍. മോഷ്ടിച്ച കാറില്‍ യാത്രചെയ്യവേ ചടയമംഗലത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ നവംബറില്‍ എറണാകുളത്തെ കോവിഡ് സെന്ററില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.

25 ദിവസം പ്രായമുള്ള ഇയാൾ അന്‍പതോളം കേസുകളിലെ പ്രതിയാണ്. കൊല്ലത്ത് കഴിഞ്ഞ ദിവസം ഇയാള്‍ കാര്‍ മോഷ്ടിച്ചത് പൊലീസ് കണ്ടെത്തിയിരുന്നു. അമ്പലപ്പുഴ സ്വദേശിയായ ഇയാള്‍ രണ്ടുമാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

കോവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലേക്കും അലേര്‍ട്ട് നല്‍കിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com