വടകര ബിഎസ്‌എഫ് ക്യാംപില്‍ 206 ജവാന്മാര്‍ക്ക് കോവിഡ്

തൊള്ളായിരത്തോളം ജവാന്മാരും കുടുംബാംഗങ്ങളും അടക്കം ആയിരത്തോളം ആളുകളാണ് ക്യാമ്പിലുള്ളത്
വടകര ബിഎസ്‌എഫ് ക്യാംപില്‍ 206 ജവാന്മാര്‍ക്ക് കോവിഡ്

കോഴിക്കോട്: വടകര ചെക്യാട് ബിഎസ്‌എഫ് ക്യാംപില്‍ 206 ജവാന്മാര്‍ക്ക് കോവിഡ്. പതിനഞ്ച് പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്. 500 പേര്‍ക്കാണ് ആന്‍റിജന്‍ പരിശോധന നടത്തിയത്. ഇതിൽ നിന്നാണ് 206 പേർക്ക് കോവിഡ് പോസിറ്റീവായത്.

തൊള്ളായിരത്തോളം ജവാന്മാരും കുടുംബാംഗങ്ങളും അടക്കം ആയിരത്തോളം ആളുകളാണ് ക്യാമ്പിലുള്ളത്. ബാക്കി ആളുകള്‍ക്ക് ഞായറാഴ്‍ച ടെസ്റ്റ് നടത്തും. ക്യാംപ് മെഡിക്കല്‍ ഓഫീസര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

എന്നാൽ, കോവിഡ് ബാധിതരെ ആശുപത്രിയിലേക്ക് മാറ്റില്ല. ക്യാമ്പ് കോവിഡ് എഫ്‌എല്‍റ്റിസി ആക്കി മാറ്റാനാണ് നിര്‍ദേശം. പ്രത്യേക മേല്‍നോട്ടത്തിനായി ആരോഗ്യവകുപ്പ് ഡോക്ടറെ നിയമിക്കും.

Related Stories

Anweshanam
www.anweshanam.com