കോവിൻ ആപ്പിലെ തകരാർ പരിഹരിച്ചു; 18 വയസ് കഴിഞ്ഞവരുടെ വാക്സിൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു

നാല് മണിയോടെയാണ് കോവിൻ ആപ്പ് പ്രവർത്തനരഹിതമായത്
കോവിൻ ആപ്പിലെ തകരാർ പരിഹരിച്ചു; 18 വയസ് കഴിഞ്ഞവരുടെ വാക്സിൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു

തിരുവനന്തപുരം: കോവിൻ പോർട്ടലിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചതിനെത്തുടർന്ന് 18 വയസ് കഴിഞ്ഞവരുടെ കോവിഡ് വാക്സീൻ രജിസ്ട്രേഷൻ തുടങ്ങി. നാല് മണിയോടെയാണ് കോവിൻ ആപ്പ് പ്രവർത്തനരഹിതമായത്. പലര്‍ക്കും ഒടിപി ലഭിക്കാത്തതിനാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.

ആരോഗ്യസേതു ആപ്പ് വഴിയും ഇപ്പോൾ രജിസ്ട്രേഷൻ ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്. കൂടുതൽ പേർ രജിസ്ട്രേഷനായി സൈറ്റിലെത്തിയതാവാം കോവിൻ പോർട്ടൽ തകരാറിലാവാൻ കാരണമെന്നായിരുന്നു ലഭിച്ച വിവരം. തകരാറിന് കാരണമെന്ത് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല.

കോവിൻ വെബ്സൈറ്റ് വഴിയും, മൊബൈൽ ആപ്ലിക്കേഷൻ വഴിയും, ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്സീനായി രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുക. നേരത്തെ 45 വയസിനു മുകളിലുള്ളവരുടെ രജിസ്ട്രേഷൻ നടക്കുന്ന സമയത്ത് തന്നെ ഇതിനെ രജിസ്ട്രേഷൻ സംബന്ധിച്ച പരാതി ഉയർന്നിരുന്നു.

എവിടെ രജിസ്റ്റർ ചെയ്യണം ?

കോവിഡ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത് selfregistration.cowin.gov.in എന്ന വെബ്‌സൈറ്റിലാണ്.

രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ ?

selfregistration.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റിൽ പ്രവേശിക്കുക.

-തുടർന്ന് മൊബൈൽ നമ്പർ നൽകി ‘ഗെറ്റ് ഒടിപി’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക

-നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നമ്പർ രേഖപ്പെടുത്തി ‘വേരിഫൈ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.

-തുടർന്ന് നിങ്ങളഉടെ ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക.

-ലിംഗം, ജനിച്ച വർഷം, എന്നിവ നൽകണം.

-‘ആഡ് മോർ ഓപ്ഷൻ’ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്ന് നാല് പേർക്ക് രജിസ്റ്റർ ചെയ്യാം.

-വാക്‌സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ‘ഷെഡ്യൂൾ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

-‘ഷെഡ്യൂൾ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.

-അതിൽ താമസ സ്ഥലത്തിന്റെ പിൻകോഡ് നൽകുകയോ, ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്‌സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും.

-തുടർന്ന് തിയതിയും സമയവും നൽകി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.

വാക്‌സിനേഷൻ സെന്ററിൽ അപ്പോയിൻമെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് കാണിക്കുകയോ, മൊബൈലിൽ വന്ന മെസേജ് ഹാജരാക്കുകയോ ചെയ്യണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com