സിപിഎമ്മിന്‍റേത് ഹീനമായ പ്രചരണ മെഷിനറി; വിടി ബല്‍റാം എംഎല്‍എ

സന്തോഷ് ഈപ്പനിൽ നിന്ന് സ്വപ്ന സുരേഷ് വാങ്ങിയ ഐഫോണുകളിലൊന്ന് ശിവശങ്കറിൻ്റെ കയ്യിൽ
സിപിഎമ്മിന്‍റേത് ഹീനമായ പ്രചരണ മെഷിനറി; വിടി ബല്‍റാം എംഎല്‍എ

തിരുവനന്തപുരം: സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുക എന്നതാണ് സിപിഎമ്മിന്‍റെ രീതിയെന്ന് വിടി ബല്‍റാം എംഎല്‍എ. സിപിഎമ്മിൻ്റേത് ഹീനമായ പ്രചരണ മെഷിനറിയാണെന്നും എംഎല്‍എ ആരോപിക്കുന്നു.

ലൈഫ്മിഷൻ അഴിമതിക്കേസിൽ പ്രതി സന്തോഷ് ഈപ്പനിൽ നിന്ന് സ്വപ്ന സുരേഷ് വാങ്ങിയ ഐഫോണുകളിലൊന്ന് ശിവശങ്കറിൻ്റെ കയ്യിൽ ആയിരുന്നെന്ന് തെളിഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് വിടി ബല്‍റാം സിപിഎമ്മിനെ നിശിതമായി വിമര്‍ശിച്ചത്.

"ലൈഫ്മിഷൻ അഴിമതിക്കേസിൽ പ്രതി സന്തോഷ് ഈപ്പനിൽ നിന്ന് സ്വപ്ന സുരേഷ് വാങ്ങിയ ഐഫോണുകളിലൊന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന, ലൈഫ്മിഷൻ്റെ ചുമതല നിർവ്വഹിച്ചിരുന്ന ശിവശങ്കറിൻ്റെ കയ്യിൽ ആയിരുന്നെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. മറ്റൊരു ഫോൺ കോടിയേരി ബാലകൃഷ്ണൻ്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന സിപിഎം സംഘടനാ നേതാവാണ് കൈപ്പറ്റിയതെന്നും നേരത്തേ തെളിഞ്ഞതാണ്"- വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

എന്നിട്ടാണ് ഇതിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സൈബറിടത്തും മറ്റ് മാധ്യമങ്ങളിലും സിപിഎമ്മുകാർ ഹീനമായി അധിക്ഷേപിച്ചിരുന്നതെന്നാണ് ബല്‍റാമിന്‍റെ വിമര്‍ശനം. രണ്ട് ദിവസം ആവോളം വ്യക്തിഹത്യ ക്യാപ്സ്യൂളുകൾ വിതരണം ചെയ്തതിന് ശേഷം "ആ ആരോപണം ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നില്ല" എന്ന് തീരുമാനിച്ച് "മാന്യത"യുടെ പേരിൽ കയ്യടി നേടാന്‍ സിപിഎം ശ്രമിച്ചതായും ബല്‍റാം പറയുന്നു.

യഥാർത്ഥ ഉടമകളെ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിൻ്റെ രേഖാമൂലമുള്ള ആവശ്യത്തിന് പറ്റില്ല എന്നായിരുന്നു കേരള പൊലീസിൻ്റെ മറുപടി. അന്വേഷിച്ചു ചെന്നാൽ ഇനിയുള്ള 1,14,000 രൂപ വിലയുള്ള ഐഫോൺ ആരുടെ കയ്യിലാണെന്നത് കൂടി പുറത്തുവരുമോ എന്ന ഭയമാണോ പിണറായി വിജയൻ്റെ കീഴിലുള്ള കേരളാ പൊലീസിനെന്നും ബല്‍റാം ചോദിക്കുന്നു.

Related Stories

Anweshanam
www.anweshanam.com