
മാധ്യമ പ്രവർത്തകൻ എസ് വി പ്രതീപ് അന്തരിച്ചു.കാരയ്ക്കാമണ്ഡപത്തിന് സമീപം നടന്ന അപകടത്തിലാണ് മരണം സംഭവിച്ചത്. പ്രദീപ് ആക്ടിവയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഒരേ ദിശയില്‍ നിന്നും വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകട ശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
മനോരമ, കൈരളി, മംഗളം തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷം വിവിധ ഓണ്‍ലൈന്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.