പ്രോട്ടോകോള്‍ ലംഘനം;വി. മുരളീധരനെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണത്തിന് നിര്‍ദേശം

അബുദാബിയിലെ കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റ് പങ്കെടുത്ത സംഭവത്തിലാണ് പരാതി.
പ്രോട്ടോകോള്‍ ലംഘനം;വി. മുരളീധരനെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണത്തിന് നിര്‍ദേശം

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരായ പ്രോട്ടോകോള്‍ ലംഘന പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കും. അബുദാബിയിലെ കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റ് പങ്കെടുത്ത സംഭവത്തിലാണ് പരാതി.

കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ലോക് താന്ത്രിക് ജനതാദള്‍ നേതാവായ സലീം മടവൂരിന്റെ പരാതിയിലാണ് നടപടി.നേരത്തെ മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

2019ല്‍ അബുദാബിയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പി.ആര്‍ ഏജന്‍സി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചെന്നായിരുന്നു മുരളീധരനെതിരായ ആരോപണം.

Related Stories

Anweshanam
www.anweshanam.com