ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് വിമര്‍ശനം
Kerala

ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് വിമര്‍ശനം

വി മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരെന്ന് പികെ കൃഷ്ണദാസ്

By Sreehari

Published on :

എറണാകുളം: കൊച്ചിയില്‍ ചേരുന്ന ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരന് വിമര്‍ശനം. പാർട്ടിക്കുള്ളിലെ തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനാണ് യോഗം ചേർന്നത്. വി മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരുണ്ടെന്ന് യോഗത്തിൽ പികെ കൃഷ്ണദാസ് ഉന്നയിച്ചു.

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ചൊല്ലി സംസ്ഥാന സർക്കാരും കേന്ദ്രമന്ത്രി വി മുരളീധരനുമായുള്ള തർക്കം യോഗത്തിൽ ചർച്ചയായി. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരുണ്ടെന്നും ഡിആര്‍ഡിഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെയാണ് പൊരുമാറുന്നതെന്നും ആരോപണമുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കൊച്ചിയില്‍ ബി.ജെ.പി കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ കൊച്ചിയിലെ വീട്ടിലാണ് യോഗം. യോഗത്തിൽ വീഡിയോ കോഫറൻസിങ് വഴി വി മുരളീധരനും പങ്കെടുക്കുന്നുണ്ട്.

പാര്‍ട്ടി നേതാക്കള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ നിശാരപ്പെടുത്തുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നുമാണ് കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെയടക്കം വിദേശത്ത് നിന്ന് മടക്കിക്കൊണ്ടുവരുന്നതില്‍ ഇടപെടല്‍ നടത്തിയില്ലെന്നും ഇവര്‍ ആരോപണം ഉന്നയിക്കുന്നു.

എന്നാൽ വി.മുരളീധരന്റെ ഓഫീസിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ യോഗത്തിൽ സ്വീകരിച്ചത്.

Anweshanam
www.anweshanam.com