മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചു; ആരോപണവുമായി വി ​മു​ര​ളീ​ധ​ര​ന്‍

കോവിഡ് പോസിറ്റീവായ മകൾ താമസിച്ച അതേ വീട്ടിൽ നിന്നാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയതെന്ന് മുരളീധരൻ പറഞ്ഞു
മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചു; ആരോപണവുമായി വി ​മു​ര​ളീ​ധ​ര​ന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് വി. മുരളീധരൻ ആരോപിച്ചു. കോവിഡ് പോസിറ്റീവായ മകൾ താമസിച്ച അതേ വീട്ടിൽ നിന്നാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയതെന്ന് മുരളീധരൻ പറഞ്ഞു.

രോഗം സ്ഥിരീകരിച്ച്‌ ആശുപത്രിയിലേക്കുള്ള യാത്രയില്‍ സ്റ്റാഫിനെ അതേ വാഹനത്തില്‍ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. കൊവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്ബര്‍ക്ക വിലക്ക് അനിവാര്യമാണെന്നിരിക്കേ ആശുപത്രിയില്‍ നിന്നുളള മടക്കം ആഘോഷമാക്കി. കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാന്‍ ആരോഗ്യവിദഗ്ദ്ധരും ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com