
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം പൂര്‍ണ പരാജയമാണെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുമ്പോള്‍ കേരളത്തില്‍ കേസുകള്‍ വര്‍ധിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്നും വി. മുരളീധരന് കുറ്റപ്പെടുത്തി. കോവിഡിനെ പ്രതിരോധിച്ചെന്ന അവകാശവാദവുമായി ജനങ്ങളെ തെറ്റിധരിപ്പിച്ച മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമാണ് സംസ്ഥാനത്തെ സ്ഥിതി വഷളാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.