ഉത്ര വധക്കേസ്: വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങും

അതേസമയം, ആറ് മാസക്കാലമായി താന്‍ പൊലീസ് കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സൂരജ് നല്‍കിയ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി.
ഉത്ര വധക്കേസ്: വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങും

കൊല്ലം: ഉത്ര വധക്കേസില്‍ വിചാരണ ഡിസംബര്‍ ഒന്നിന് ആരംഭിക്കും. വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതി സൂരജിനെതിരായ കുറ്റപത്രം കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. എന്നാല്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ഘട്ടത്തില്‍ സൂരജ് കുറ്റം നിഷേധിച്ചു. ഇതോടെയാണ് വിചാരണ ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടത്.

അതേസമയം, ആറ് മാസക്കാലമായി താന്‍ പൊലീസ് കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സൂരജ് നല്‍കിയ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. 2020 ആഗസ്റ്റ് 14നാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സൂരജ് മാത്രമാണ് പ്രതിയായുള്ളത്.

മെയ് മാസം ആറിനാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. കേസില്‍ അറസ്റ്റിലായ പാമ്പു പിടുത്തക്കാരന്‍ സുരേഷിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. കൂടാതെ, സൂരജിന്റെ കുടുംബാംഗങ്ങള്‍ പ്രതികളായ ഗാര്‍ഹിക പീഡന കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി എ. അശോകന്‍ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com