ഉത്ര കൊലപാതകം; പ്രാരംഭ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
ഉത്ര കൊലപാതകം; പ്രാരംഭ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

കൊല്ലം: ഉത്രയെ വിഷപാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണയുടെ പ്രാരംഭ നടപടികള്‍ ഇന്ന് തുടങ്ങും. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ സൂരജ് മാത്രമാണ് പ്രതി.

മെയ് 24നാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആയിരത്തി അഞ്ഞൂറില്‍ അധികം പേജുള്ള കുറ്റ പത്രത്തില്‍ 217 സാക്ഷികളാണുള്ളത്. പാമ്പ് പിടിത്തകാരന്‍ സുരേഷ് മാപ്പ് സാക്ഷി ആയി. കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സൂരജിന് എതിരെയുള്ളത്.

Related Stories

Anweshanam
www.anweshanam.com