ഉത്ര കൊലപാതകം: സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും
Kerala

ഉത്ര കൊലപാതകം: സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കേസിലാണ് ഇവരെ ചോദ്യം ചെയ്യുക. രാവിലെ പത്ത് മണിയോടെ ഇരുവരോടും കൊട്ടാരക്കര ക്രൈബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

By News Desk

Published on :

കൊല്ലം: ഉത്ര കൊലപാതകക്കേസിൽ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കേസിലാണ് ഇവരെ ചോദ്യം ചെയ്യുക. രാവിലെ പത്ത് മണിയോടെ ഇരുവരോടും കൊട്ടാരക്കര ക്രൈബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ മൂന്നാം തവണയാണ് ഇരുവരെയും പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്. നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഇരുവരെയും ചോദ്യം ചെയ്തിരുന്നു. വനിതാകമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഗാര്‍ഹിക പീഡനത്തിന് സൂരജിന്‍റെ അമ്മക്കും സഹോദരിക്കും എതിരെ കേസെടുത്തത്.

കൊല്ലം അഞ്ചൽ സ്വദേശിയായ ഉത്ര കിടപ്പുമുറിയിൽ വച്ച് പാമ്പു കടിയേറ്റ് മരിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. സുഹൃത്തായ സുരേഷില്‍ നിന്നും പാമ്പിനെ പതിനായിരം രൂപ നല്‍കി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭര്‍ത്താവ് സൂരജും പാമ്പ് പിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തായത്.

Anweshanam
www.anweshanam.com