സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി നാളെ മുതലുള്ള പരീക്ഷകളാണ് മാറ്റിയത്.

കൂടാതെ സാങ്കേതിക, മലയാളം, ആരോഗ്യസര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, ഏപ്രില്‍ സെഷന്‍ ജെ ഇ ഇ മെയിന്‍ പരീക്ഷ മാറ്റി വച്ചു. 27 ,28 ,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് തീയതി പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് നടപടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com