
കൊല്ലം: അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം കടപ്പാക്കട തൊഴിലാളി ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലാണ് മധ്യവയസ്കന്റേതെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
സ്ഥലത്തെത്തിയ പോലീസും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. സ്ഥലത്ത് നിന്നും മണ്ണെണ്ണ കുപ്പി കണ്ടെത്തിയിട്ടുണ്ട്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.