കൊവിഡ് പ്രതിരോധത്തിന് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം
Kerala

കൊവിഡ് പ്രതിരോധത്തിന് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം

ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ പൊ​തു​സേ​വ​ന ദി​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണു കേ​ര​ള​ത്തി​ന്‍റെ മി​ക​വി​നെ യു​എ​ന്‍ അം​ഗീ​ക​രി​ക്കു​ന്ന​ത്

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ പൊ​തു​സേ​വ​ന ദി​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണു കേ​ര​ള​ത്തി​ന്‍റെ മി​ക​വി​നെ യു​എ​ന്‍ അം​ഗീ​ക​രി​ക്കു​ന്ന​ത്. ലോ​ക​നേ​താ​ക്ക​ള്‍​ക്ക് ഒ​പ്പ​മാ​ണ് സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​ത്.

ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ പൊ​തു​സേ​വ​ന ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വെബ്മിനാര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. പൊ​തു​സേ​വ​ക​രും കോ​വി​ഡ്19 മ​ഹാ​മാ​രി​യും എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് പാ​ന​ൽ ച​ർ​ച്ച. പ്രാ​ദേ​ശി​ക, ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​കും. ന്യൂയോര്‍ക്ക് ​ഗവര്‍ണര്‍, ലോകാരോ​ഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നിവര്‍ക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറില്‍ പങ്കെടുക്കുക. ഇന്ത്യന്‍ സമയം ആറരയ്ക്കാണ് വെബിനാര്‍. യു.എന്‍ സാമ്ബത്തിക - സാമൂഹ്യകാര്യ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്കു പു​റ​മേ റി​പ്പ​ബ്ലി​ക് ഓ​ഫ് കൊ​റി​യ​യു​ടെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ഉ​പ​മ​ന്ത്രി ഡോ. ​ഇ​ന്‍ ജെ​യ് ലീ, ​ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ഗ​വ​ര്‍​ണ​ര്‍ ആ​ന്‍​ഡ്രൂ ക്യു​മോ, അ​ന്താ​രാ​ഷ്ട്ര ന​ഴ്സിം​ഗ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ന്നെ​റ്റ് കെ​ന്ന​ഡി, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​രോ​ഗ്യ തൊ​ഴി​ല്‍ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ജിം ​കാം​പെ​ല്‍, അ​ന്താ​രാ​ഷ്ട്ര പൊ​തു​സേ​വ​ന പ്ര​സി​ഡ​ന​റ് റോ​സ പാ​വ​നെ​ല്ലി എ​ന്നി​വ​രാ​ണ് പാ​ന​ല്‍ അം​ഗ​ങ്ങ​ള്‍.

കൊവിഡിന് 19 നെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വളരെയധികം ചര്‍ച്ചയായിരുന്നു. നിരവധി മാധ്യമങ്ങളാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ആരോ​ഗ്യമന്ത്രി കെ കെ ശൈലജയെയും പ്രശംസിച്ച്‌ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. ബിബിസി ചാനലില്‍ തത്സമയ പരിപാടിയില്‍ ആരോ​ഗ്യമന്ത്രി അതിഥിയായി എത്തുകയും ചെയ്തിരുന്നു. കേരളത്തിന്റെ കൊവി‍ഡ് പ്രവര്‍ത്തനങ്ങള്‍ മന്ത്രി തത്സമയം വിശദീകരിച്ചതും വലിയ ചര്‍ച്ചയായിരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ചര്‍ച്ചയായ പരിപാടിയില്‍ ആര്‍ദ്രം പദ്ധതിയെ കുറിച്ചും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ബിബിസി വേള്‍ഡ് ന്യൂസ് വിഭാഗത്തിലാണ് കൊവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ ചര്‍ച്ചയായത്.

Anweshanam
www.anweshanam.com