ഉമ്മൻ ചാണ്ടിയുടെ ലീഡ് കുത്തനെ ഇടിഞ്ഞു

എൽ ഡി എഫിന്റെ ജയ്ക്ക് സി തോമസാണ് ഉമ്മൻ ചാണ്ടിക്ക് എതിരെ മത്സരിച്ചത്.
ഉമ്മൻ ചാണ്ടിയുടെ ലീഡ് കുത്തനെ ഇടിഞ്ഞു

കോട്ടയം: മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി യു ഡി എഫ് സ്ഥാനാർഥിയുമായ ഉമ്മൻ ചാണ്ടിയുടെ ലീഡ് കുത്തനെ ഇടിഞ്ഞു. വോട്ടെണ്ണൽ നാലാം മണിക്കൂറിലേക്ക് കടക്കുമ്പോൾ 2805 വോട്ടിന്റെ ലീഡാണ് ഉമ്മൻ ചാണ്ടിക്ക് ഉള്ളത്. എൽ ഡി എഫിന്റെ ജയ്ക്ക് സി തോമസാണ് ഉമ്മൻ ചാണ്ടിക്ക് എതിരെ മത്സരിച്ചത്.

കഴിഞ്ഞ തവണ 27 ,000 ത്തിൽ പരം വോട്ടുകൾക്കാണ് ജയ്ക്ക് സി തോമസിനെ ഉമ്മൻ ചാണ്ടി പരാജയപ്പെടുത്തിയത്.1970 മുതലാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു തുടങ്ങിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com