
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇടതുമുന്നണിക്ക് ഭരണത്തില്‍ തുടരാനാകാത്ത സ്ഥിതിയാകുമെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി.
ഫലം വരുന്നതോടെ ഇടതുമുന്നണി തകര്‍ന്നടിയും. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്ന യുഡിഎഫ് ഇലക്ഷനില്‍ വിജയ० നേടും. ലീഗ് തകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴെല്ലാം പാര്‍ട്ടി കരുത്തു തെളിയിച്ചിട്ടുണ്ട്.
കേരളകോണ്‍ഗ്രസ് എം രക്ഷിക്കുമെന്നാണ് എല്‍ഡിഎഫ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കാര്യമായ പരിക്ക് എൽഡിഎഫിന് സംഭവിക്കാന്‍ പോകുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.