
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ ജനം വിധിയെഴുതുമെന്നും ഭരണമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവന്‍ ഉള്ളത്. ആ പ്രതീക്ഷ ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് വന്‍ വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു ഭരണമാറ്റത്തിനാണ് ഈ തെരഞ്ഞെടുപ്പ് തുടക്കം കുറിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതിരുന്നത് പരാജയം ഉറപ്പിച്ചതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.