കേരളാ കോണ്‍ഗ്രസിലെ തമ്മിലടി: അന്തിമ തീരുമാനം ഇന്ന്
Kerala

കേരളാ കോണ്‍ഗ്രസിലെ തമ്മിലടി: അന്തിമ തീരുമാനം ഇന്ന്

പദവി മാറ്റത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ അന്തിമ തീരുമാനം ഇന്ന്. പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതൃത്വം തിരുവനന്തപുരത്ത് ഇന്ന് ചര്‍ച്ച നടത്തും.

Geethu Das

Geethu Das

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ അന്തിമ തീരുമാനം ഇന്ന്. പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതൃത്വം തിരുവനന്തപുരത്ത് ഇന്ന് ചര്‍ച്ച നടത്തും.ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ്. എന്നാല്‍ ധാരണപ്രകാരം ജോസ് പക്ഷം രാജി വച്ചില്ലെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനമെടുക്കും. ജോസ് കെ മാണിയുമായി ഒരു വട്ടം കൂടി സംസാരിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

Anweshanam
www.anweshanam.com