മുഖ്യമന്ത്രിക്ക് എതിരെ സ്ഥാനാർഥി ആവുന്ന കാര്യത്തിൽ തീരുമാനം ഒരു മണിക്കൂറിനകം : കെ സുധാകരൻ

കെ പി സി സി നേതൃത്വത്തെ ഈ കാര്യം അറിയിച്ചിട്ടുണ്ട് .ധർമ്മടത്ത് സ്ഥാനാർഥിയാകാൻ നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നുണ്ട് .
മുഖ്യമന്ത്രിക്ക് എതിരെ സ്ഥാനാർഥി ആവുന്ന  കാര്യത്തിൽ തീരുമാനം ഒരു മണിക്കൂറിനകം : കെ സുധാകരൻ

കണ്ണൂർ :ധർമ്മടത്ത് മുഖ്യമന്ത്രിക്ക് എതിരെ സ്ഥാനാർഥി ആവുന്ന കാര്യത്തിൽ തീരുമാനം ഒരു മണിക്കൂറിനകം എടുക്കുമെന്ന് കെ സുധാകരൻ .കെ പി സി സി നേതൃത്വത്തെ ഈ കാര്യം അറിയിച്ചിട്ടുണ്ട് .ധർമ്മടത്ത് സ്ഥാനാർഥിയാകാൻ നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നുണ്ട് .

തയ്യാറെടുപ്പിനു വേണ്ട അത്ര സമയം കിട്ടിയില്ല എന്നുള്ളതാണ് തന്റെ പ്രശനം .ധർമ്മടത്ത് കെ സുധാകരൻ എം പി മത്സരിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു .സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് കോൺഗ്രസിൽ പൊട്ടിത്തെറികൾ ഒന്നും ഉണ്ടായില്ല .

എന്നാൽ ഇടതുപക്ഷത്തിന്റെ സ്ഥിതി അതല്ല .പരസ്യ പ്രതികരണങ്ങൾ ഉണ്ടായി .കണ്ണൂരിലെ പ്രവർത്തകരുടെ പരാതി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ഇന്ന് തന്നെ പരിഹരിക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com