യുഡിഎഫിന്റെ സ്പീക്ക് അപ് കേരള സത്യാഗ്രഹം ഇന്ന്
Kerala

യുഡിഎഫിന്റെ സ്പീക്ക് അപ് കേരള സത്യാഗ്രഹം ഇന്ന്

രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും സത്യാഗ്രഹം.

News Desk

News Desk

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് എംപിമാരും എംഎല്‍എമാരും നേതാക്കളും നേതൃത്വം നല്‍കുന്ന 'സ്പീക്ക് അപ്പ് കേരള' സത്യാഗ്രഹം ഇന്ന് നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ച് നേതാക്കള്‍ അവരവരുടെ വീടുകളിലോ ഓഫീസുകളിലോ ആയിരിക്കും സത്യാഗ്രഹം നടത്തുന്നത്.

രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും സത്യാഗ്രഹം. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്നിക് സൂമിലൂടെ നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ സത്യഗ്രഹമിരിക്കും.

Anweshanam
www.anweshanam.com