
ഇടുക്കി: ഇടുക്കിയിൽ വെള്ളിയാഴ്ച യുഡിഎഫ് ഹർത്താൽ. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സർവ്വകക്ഷിയോഗത്തിലെ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്നും ഇതിലൂടെ നിർമ്മാണ നിരോധനം ഉണ്ടായെന്നും ആരോപിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ഹർത്താലെങ്കിലും നിർബന്ധിച്ച് കടകൾ അടക്കുകയോ,വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്നാണ് സമരക്കാർ പറയുന്നത്.
നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ ജാഥ സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.