ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ

കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്‍റ് ജെറി ബോസിന്‍റെ ഉൾപ്പടെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ

കോഴിക്കോട്: ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ. കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്‍റ് ജെറി ബോസിന്‍റെ ഉൾപ്പടെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. സി.പി.എം ആണ് അക്രമത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

ജെറി ബോസിന്‍റെ അമ്മയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനിൽ നിന്നും മത്സരിച്ച സ്ഥാനാർഥി കൂടിയായിരുന്നു ജെറിൽ ബോസ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com