രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ യുഡിഎഫ് എൽഡിഎഫിനെ പിന്തുണയ്ക്കും

ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിലാണ് തീരുമാനവുമായി യുഡിഎഫ് രംഗത്തുവന്നിരിക്കുന്നത്
രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ യുഡിഎഫ് എൽഡിഎഫിനെ പിന്തുണയ്ക്കും

ചെന്നിത്തല: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ നാളെ നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നിരുപാധിക പിന്തുണ നൽകാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിലാണ് തീരുമാനവുമായി യുഡിഎഫ് രംഗത്തുവന്നിരിക്കുന്നത്.

ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യുഡിഎഫില്‍ നിന്ന് പട്ടിക ജാതി വനിതകള്‍ ആരും തന്നെ വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫില്‍ നിന്നു വിജയിച്ച വനിതാ പട്ടിക ജാതി സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റ് ആക്കാന്‍ യുഡിഎഫ് പിന്തുണ നല്‍കുന്നത്.

അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പിന്തുണ തേടാതെ തന്നെ അഞ്ചാം വാര്‍ഡില്‍ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി രവികുമാറിനെ മത്സരിപ്പിക്കാനുമാണ് തീരുമാനം.

നിലവിൽ യുഡിഎഫ്- ആറ്, എൻഡിഎ- ആറ് , എൽഡിഎഫ് - അഞ്ച്, സ്വതന്ത്രൻ- ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.

Related Stories

Anweshanam അന്വേഷണം
www.anweshanam.com