കുട്ടനാട് സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ഒമ്പതിനകമെന്ന് യുഡിഎഫ് കൺവീനർ
Kerala

കുട്ടനാട് സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ഒമ്പതിനകമെന്ന് യുഡിഎഫ് കൺവീനർ

മുന്നണിക്ക് ഒരു സ്ഥാനാർത്ഥിയെ ഉണ്ടാകൂ.

News Desk

News Desk

കൊച്ചി: ഈ മാസം ഒമ്പതിനു മുമ്പ് മുന്നണി യോ​ഗം ചേർന്ന് കുട്ടനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ച നടത്തുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫ് സജ്ജമാണ്. മുന്നണിക്ക് ഒരു സ്ഥാനാർത്ഥിയെ ഉണ്ടാകൂ. ജോസ് കെ മാണിയുമായി ചർച്ച ചെയ്യുന്ന കാര്യം അടുത്ത യുഡിഎഫ് യോഗം തീരുമാനിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.

സർക്കാരും സിപിഎമ്മും വൻ പ്രതിസന്ധിയിലായിരിക്കുന്ന സമയമാണിതെന്നും ബെന്നി ബഹനാൻ അഭിപ്രായപ്പെട്ടു. സർക്കാരിനെതിരെ ആഴത്തിലുള്ള അഴിമതി ആരോപണങ്ങളാണ് വരുന്നത്. സിപിഎമ്മും ജീർണാവസ്ഥയിലാണ്. എല്ലാ അഴിമതികളുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു.

ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണം സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നും പാർട്ടി സെക്രട്ടറിയെ പേടിയുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com