
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിച്ചെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് ഒന്നും ചെയ്തില്ലെന്നും ഭക്തർക്കൊപ്പം ത്യാഗം സഹിച്ചത് ബിജെപി പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നും എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും കുമ്മനം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർത്താനാണ് ബിജെപിയുടെ തീരുമാനം.
പിണറായി വിജയൻ ശബരിമല വിഷയത്തിൽ കൈക്കൊണ്ടിരിക്കുന്ന ഭക്തജന വിരുദ്ധമായ എല്ലാ നിലപാടുകളും ഈ നാട്ടിലെ വോട്ടർമാർ മറന്നിട്ടില്ല. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഭക്തരോട് ചെയ്ത ദ്രോഹം ജനങ്ങൾ മറക്കില്ലെന്നും കുമ്മനം നേരത്തെ പറഞ്ഞിരുന്നു.