അലനും ത്വാഹയും ജയില്‍ മോചിതരായി;പുറത്തിറങ്ങിയത് പത്ത് മാസങ്ങള്‍ക്ക് ശേഷം
Kerala

അലനും ത്വാഹയും ജയില്‍ മോചിതരായി;പുറത്തിറങ്ങിയത് പത്ത് മാസങ്ങള്‍ക്ക് ശേഷം

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും ത്വാഹയും ജയില്‍ മോചിതരായി.

News Desk

News Desk

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും ത്വാഹയും ജയില്‍ മോചിതരായി. പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ജയില്‍ മോചിതരാകുന്നത്. കര്‍ശന ഉപാധികളോടെയാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. വിയ്യൂര്‍ ജയിലിന് മുമ്പിലുണ്ടായിരുന്ന ബന്ധുക്കള്‍ക്കൊപ്പം ഇരുവരും വീട്ടിലേക്ക് മടങ്ങി.

ഇരുവരെയും ജാമ്യക്കാരായി രക്ഷിതാക്കളും അടുത്ത ബന്ധുവും കോടതിയില്‍ എത്തിയിരുന്നു. മകന് ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതില്‍ സന്തോഷമെന്നു അലന്‍ ശുഹൈബിന്റെ അമ്മ സബിത മഠത്തില്‍ പ്രതികരിച്ചു. മകന്റെ പഠനതിന് ആണ് മുന്‍ഗണന എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Anweshanam
www.anweshanam.com