തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് അടച്ചു

കോവിഡിനെ തുടര്‍ന്നാണ് കോണ്‍സുലേറ്റ് അടച്ചുപൂട്ടിയതെന്നാണ് ഔദ്യോഗിക വിശദീകരണം
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റ് അടച്ചു. തിരുവനന്തപുരത്തുള്ള കോണ്‍സുലേറ്റ് കോവിഡിനെ തുടര്‍ന്നാണ് അടച്ചുപൂട്ടിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

നേരത്തെ സ്വര്‍ണക്കടത്ത് വിവാദങ്ങളെ തുടര്‍ന്ന് യു.എ.ഇയിലെ ഉദ്യോഗസ്ഥരെല്ലാം മടങ്ങിപ്പോകുകയും ചെയ്തതതോടെ വീസ സ്റ്റാംപിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങളും നിലച്ചു. ഹൈദരാബാദില്‍ തുടങ്ങുന്ന പുതിയ കേന്ദ്രത്തിലേക്ക് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Related Stories

Anweshanam
www.anweshanam.com