കൊച്ചി ബ്ലാക്ക‌്മെയിലിംഗ് കേസ്; രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍

കോയമ്പത്തൂരില്‍ താമസിക്കുന്ന ജാഫര്‍ സാദിഖ്, നജീബ് എന്നിവരെയാണ് പിടികൂടിയത്.
കൊച്ചി ബ്ലാക്ക‌്മെയിലിംഗ് കേസ്; രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍

കൊച്ചി: നടി ഷംന കാസിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. തട്ടിപ്പിന് പ്രതികളെ സഹായിച്ചവരെ കോയമ്പത്തൂരില്‍ നിന്നാണ് കൊച്ചി പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി

രണ്ടു പേരെ കൂടി ഇനി കേസില്‍ പിടികൂടാനുണ്ട്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കേസില്‍ നേരിട്ട് പങ്കുള്ള എല്ലാ പ്രതികളും പിടിയിലായി.

കോയമ്പത്തൂരില്‍ താമസിക്കുന്ന ജാഫര്‍ സാദിഖ്, നജീബ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതികളായ ഷെരീഫ്,റഫീഖ് എന്നിവര്‍ക്ക് വാഹനങ്ങള്‍, വീട് എന്നിവ ഉള്‍പ്പെടെ സഹായങ്ങൾ ചെയ്തു കൊടുത്തത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി ഷെരീഫിന് സ്വര്‍ണമേഖലയില്‍ ബിസിനസ്സുണ്ടെന്ന് ഷംന കാസിമിനെ ധരിപ്പിച്ചത് ജാഫര്‍ സാദിഖാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. കാര്യങ്ങള്‍ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഇവര്‍ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുന്നതോടെയാണ് ബ്ലാക്ക്മെയിലിംഗ് സംഘത്തെ കുറിച്ച് വിവരങ്ങള്‍ പുറത്ത് വരുന്നത്.

Related Stories

Anweshanam
www.anweshanam.com