
പാലക്കാട്:പാലക്കാട് ജില്ലയിലെ മൈലം പുള്ളിയില്‍ കാറും ബൈക്കും കൂട്ടി ഇടിച്ച് പൊലീസുകാരനടക്കം രണ്ട് പേര് മരിച്ചു. അര്‍ദ്ധരാത്രി 12 മണിയോടെയാണ് അപകടം. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ പൊലീസുകാരനായ ഹുസൈന് ബാബു, മാന്നാര്‍ സ്വദേശിയായ സുരേഷ് ബാബു എന്നിവരാണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.