സംസ്ഥാനത്ത് രണ്ട് പുതിയ പോക്സോ കോടതികൾക്ക് കൂടി അനുമതി

ജനുവരി 8 മുതൽ പ്രവർത്തനം തുടങ്ങും
സംസ്ഥാനത്ത് രണ്ട് പുതിയ പോക്സോ കോടതികൾക്ക് കൂടി അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പുതിയ പോക്സോ കോടതികൾക്ക് കൂടി അനുമതി ലഭിച്ചു. ജനുവരി 8 മുതൽ ആണ് പുതിയ കോടതികളുടെ പ്രവർത്തനം തുടങ്ങുക.

തിരുവനന്തപുരത്തും നെടുമങ്ങാടും പോക്സോ കോടതി തുടങ്ങാനാണ് ഹൈക്കോടതി അനുമതി ലഭിച്ചത്. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി.

നിലവിൽ 23 കോടതികളാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ പ്രവർത്തിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com