സംസ്ഥാനത്ത് രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

നിലവില്‍ ആകെ 356 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രണ്ട് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മൂന്ന് പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 356 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസര്‍ഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂര്‍ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com