സംസ്ഥാനത്ത് രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 114
Kerala

സംസ്ഥാനത്ത് രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 114

പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാര്‍ഡ് 2) കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Sreehari

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രണ്ടു ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാര്‍ഡ് 2) കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 114 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. അതില്‍ അഞ്ച് കേസുകള്‍ തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അഞ്ച് പേരിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. 65 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com