യു​കെ​യി​ല്‍​നി​ന്നും എ​ത്തി​യ ര​ണ്ട് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

ച്ചു. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​ന​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്
യു​കെ​യി​ല്‍​നി​ന്നും എ​ത്തി​യ ര​ണ്ട് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: യു​കെ​യി​ല്‍​നി​ന്നും എ​ത്തി​യ ര​ണ്ട് പേ​ര്‍​ക്ക് കൂ​ടി ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​ന​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 41 പേ​ര്‍​ക്ക് ആ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ആ​റു പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ​ത്.

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 81,60,890 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com