വയനാട്ടില്‍ കോവിഡ് ചികിത്സയിലിരിക്കെ രണ്ട് പേര്‍ കൂടി മരിച്ചു

ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫൗസിയയുടെ കോവിഡ് ആന്‍റിജന്‍ പരിശോധന നെഗറ്റീവ് ആയിരുന്നു
വയനാട്ടില്‍ കോവിഡ് ചികിത്സയിലിരിക്കെ രണ്ട് പേര്‍ കൂടി മരിച്ചു

വയനാട്: വയനാട്ടില്‍ കോവിഡ് ചികിത്സയിലിരിക്കെ രണ്ട് പേര്‍ കൂടി മരിച്ചു. മീനങ്ങാടി കുമ്പളേരി സ്വദേശി നെല്ലിക്കല്‍ വീട്ടില്‍ മത്തായി (71), പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഫൗസിയ (28) എന്നിവരാണ് മരിച്ചത്. മത്തായി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കിഡ്നി രോഗിയായിരുന്നു. 12 മുതല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് മൂന്നു മണിക്കാണ് മരിച്ചത്.

പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഫൗസിയ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണപ്പെട്ടത്. പനി, ചുമ, ശ്വാസതടസ്സം എന്നീ അസ്വസ്ഥതകളുമായി 16ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫൗസിയയുടെ കോവിഡ് ആന്‍റിജന്‍ പരിശോധന നെഗറ്റീവ് ആയിരുന്നു.

എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വൈകിട്ടാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com