സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി
Kerala

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു.

News Desk

News Desk

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ സ്വദേശി നഫീസയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് ബന്ധുക്കള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ കോവിഡ് ചികിത്സയിലാണ്. എറണാകുളത്ത് പള്ളുരുത്തി സ്വദേശി ചെറുപറമ്പ് ഗോപിയാണ് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇദേഹം കരള്‍, വൃക്ക രോഗബാധിതനായിരുന്നു.

Anweshanam
www.anweshanam.com