കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു
Kerala

കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. വയനാടും എറണാകുളത്തും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരാണ് മരിച്ചത്.

News Desk

News Desk

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ച് വയനാട്ടില്‍ ചികിത്സയിലായിരുന്ന കാരക്കാമല സ്വദേശി മൊയ്തുവാണ് മരിച്ചത്. 59 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കിഡ്‌നി, കരള്‍ രോഗങ്ങളുണ്ടായിരുന്ന ആളാണ് മൊയ്തുവെന്ന് ഡിഎംഒ അറിയിച്ചു.

എറണാകുളം ആലുവ സ്വദേശി എംഡി ദേവസ്സിയാണ് മരിച്ച മറ്റൊരാള്‍. 75 വയസായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപതിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

Anweshanam
www.anweshanam.com