ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എംസി കമറുദ്ദീനെതിരെ രണ്ട് കേസുകള്‍ കൂടി

മാട്ടൂല്‍ സ്വദേശികളുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എംസി കമറുദ്ദീനെതിരെ രണ്ട് കേസുകള്‍ കൂടി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മാട്ടൂല്‍ സ്വദേശികളുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മാട്ടൂല്‍ സ്വദേശികളായ മൊയ്തുവില്‍ നിന്ന് 17 ലക്ഷം രൂപയും, അബ്ദുള്‍ കരീമില്‍ നിന്ന് 30 ലക്ഷം രൂപയും തട്ടിച്ചെന്നാണ് പരാതി. ഇതോടെ എംഎല്‍എയ്‌ക്കെതിരെ ഉള്ള ആകെ കേസുകളുടെ എണ്ണം 89 ആയി.

അതേസമയം, എംസി കമറുദ്ദീനിനെതിരെയുള്ള കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണെന്നും നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.

വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംസി കമറുദ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.

Related Stories

Anweshanam
www.anweshanam.com