കഞ്ചാവ് വേട്ട: രണ്ടുപേര്‍ അറസ്റ്റില്‍

ഇവരുടെ പക്കല്‍ നിന്നും ഏഴു കിലോഗ്രാം കഞ്ചാവു പിടിച്ചെടുത്തു.
കഞ്ചാവ് വേട്ട: രണ്ടുപേര്‍ അറസ്റ്റില്‍

പറവൂര്‍ : കഞ്ചാവു വില്‍പ്പന നടത്തി വന്നിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടി. ചേന്ദമംഗലം കൂട്ടുകാട് കളത്തില്‍ ലിബിന്‍ (29), മടപ്ലാതുരുത്ത് അരയപറമ്ബില്‍ ദീപേഷ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും ഏഴു കിലോഗ്രാം കഞ്ചാവു പിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍ നിന്നു പച്ചക്കറി വണ്ടിയില്‍ ലഹരി വസ്തുക്കള്‍ എത്തിച്ച ശേഷം ബൈക്കില്‍ വില്‍ക്കുകയായിരുന്ന ഇവര്‍ പട്രോളിങ്ങിനിടെയാണ് പിടിക്കപ്പെട്ടത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com