കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് കാര്‍ പാഞ്ഞുകയറി ദമ്പതികള്‍ മരിച്ചു

പന്തളം കടക്കാട് സ്വദേശികളായ െതക്കേതില്‍ ഷെഫീര്‍ മന്‍സിലില്‍ കെ.എച്ച്‌. നാസറുദീന്‍ (63), ഭാര്യ സജീല (58) എന്നിവരാണ് മരിച്ചത്
കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് കാര്‍ പാഞ്ഞുകയറി ദമ്പതികള്‍ മരിച്ചു

അഞ്ചല്‍ : കൊട്ടാരക്കരക്ക് സമീപം പനവേലിയില്‍ കാര്‍ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് പാഞ്ഞുകയറി ദമ്ബതികള്‍ മരിച്ചു. മരുമകളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം കടക്കാട് സ്വദേശികളായ െതക്കേതില്‍ ഷെഫീര്‍ മന്‍സിലില്‍ കെ.എച്ച്‌. നാസറുദീന്‍ (63), ഭാര്യ സജീല (58) എന്നിവരാണ് മരിച്ചത്. മരുമകള്‍ സുമയ്യക്കാണ് ഗുരതര പരിക്കേറ്റത്.

കെ.എസ്.ആര്‍.ടി.സി. ബസ്സിലുണ്ടായിരുന്ന ഉമ്മന്നൂര്‍ സ്വദേശികളായ അഞ്ജു(20), രാധ(49), സുമതി(53), ജാസ്മിന്‍(20), ഷീന(38), അണ്ടൂര്‍ സ്വദേശി ഗായത്രി(23) എന്നിവര്‍ക്കും പരിക്കുപറ്റി. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എം.സി റോഡില്‍ പനവേലി ജങ്ഷനും കക്കാട് ജങ്ഷനും മധ്യേ വ്യാഴാഴ്ച ഉച്ചക്കുശേഷം രണ്ടരയോടെയാണ് അപകടം. കൊട്ടാരക്കരയില്‍നിന്ന് വന്ന വാളകം സര്‍ക്കുലര്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. ഇതിെന്‍റ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മകന്‍ ഷെഫീഖ് ഖാനെ തിരുവനന്തപരും വിമാനത്താവളത്തില്‍നിന്ന് ദുബൈയിലേക്ക് യാത്രയാക്കി മടങ്ങുകയായിരുന്നു ഇവര്‍. പനവേലിയില്‍വെച്ച്‌ അമിതവേഗതയില്‍ കാര്‍ ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് തകര്‍ന്ന കാറില്‍നിന്ന് മൂവരേയും പുറത്തെടുത്തത്.

രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ പറഞ്ഞു. പോലീസും അഗ്‌നിരക്ഷാസേനയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com