തലസ്ഥാനത്ത് 500 കിലോയിലധികം കഞ്ചാവ് പിടികൂടി

മൈസൂർ നിന്ന് കണ്ണൂർ വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
തലസ്ഥാനത്ത് 500 കിലോയിലധികം കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. 500 കിലോയിലധികം കഞ്ചാവുമായെത്തിയ കണ്ടെയ്നർ ലോറി എക്സൈസ് പ്രത്യേക സ്ക്വാഡ്‌ പിടികൂടി. ആറ്റിങ്ങൽ കോരാണിയിൽ വച്ചാണ് ലോറി പിടികൂടിയത്.

മൈസൂർ നിന്ന് കണ്ണൂർ വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന രണ്ട് ഉത്തരേന്ത്യക്കാരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കഞ്ചാവ് എത്തിച്ച ചിറയിൻകീഴ് സ്വദേശി ഒളിവിലാണ്.

Related Stories

Anweshanam
www.anweshanam.com